സസ്നേഹം

പ്രണയം ജീവിതത്തിലെ വസന്തമാണ്‌ ... ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ അപൂര്‍വ്വം .... ഹൃദയത്തിനുള്ളില്‍ ഒളിപ്പിച്ച പ്രണയമെന്ന സുഗന്ധം നാമറിയാതെ നമ്മില്‍ നിറയുന്നു..... ഒരിക്കലും അവസാനിക്കാത്ത പ്രണയം ലോകത്തിന്‍റെ ഹൃദയമിടിപ്പാണ് ..... എല്ലാവരേയും ക്ഷണിക്കുന്നു... ഹൃദയപൂര്‍‌വ്വം.....

Friday, August 13, 2010

Read more »
Posted by TeeTee's Product at 10:29 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Home
Subscribe to: Comments (Atom)

പ്രണയ0

അറിയില്ലായിരുന്നു എനിക്ക്‌

പ്രണയമെന്ന വികാരമെന്തെന്ന്‌...

പിന്നീടൊരുനാള്‍ പ്രണയത്തെ ഞാന്‍ കണ്ടു

അതവളുടെ കണ്‍ കോണുകളിലായിരുന്നു..

ആ കൃഷ്ണമണികളില്‍ പ്രതിഫലിച്ചിരുന്നത്‌

പ്രണയത്തിന്റെ വര്‍ണ്ണക്കൂട്ടുകളായിരുന്നു..

പിന്നെയവളിലൂടെ ഞാന്‍ സ്വരം കേട്ടു

ശ്രവണ മധുരമാം പ്രണയത്തിന്‍ സ്വരം

പ്രണയത്തിന്‍ രുചിഭേദങ്ങളെന്നെ പഠിപ്പിച്ചതാകട്ടേ..

ആ പവിഴാധരങ്ങളും...

പ്രണയത്തിന്റെ ചൂടു ഞാനറിഞ്ഞൂ...

ആ മാറിലൊട്ടിക്കിടന്ന ഓരോ നിമിഷവും..

പ്രണയത്തിന്റെ ഓരോ സൂക്ഷ്മ ഭാവങ്ങളുംഞാന്‍

തൊട്ടറിഞ്ഞതവളില്‍ നിന്നായിരുന്നു...

അവളില്‍ നിന്നു മാത്രം..

ആദ്യമായും....ഒരു പക്ഷേ അവസാനമായും...



ഇന്നോ... എല്ലം കലങ്ങി മറിഞ്ഞിരിക്കുന്നു...

എല്ലാം അങ്ങിനെ തന്നെയുണ്ട്..

നിന്റെ പൊട്ടു..കണ്മഷിചെപ്പ്.
കുപ്പിവളകള്‍ കൊലുസ് എല്ലാം
അങ്ങിനെ സൂക്ഷിച്ച് വച്ചിട്ടുണ്ട് ഞാന്‍..
കഴിഞ്ഞ ഓണത്തിന് നീ ഉടുത്ത ധാവണി..
തുളസിത്തറയിലേക്ക് നീ എടുക്കാറുള്ള എണ്ണവിളക്ക്‌..
എല്ലാം അതാതിന്റെ സ്ഥാനത്ത് തന്നെ ഉണ്ട്..
നിനക്ക് ആദ്യമായ് ഞാന്‍ തന്ന പിറന്നാള്‍ സമ്മാനം..
സ്വര്‍ണ്ണ അടപ്പുള്ള ഹീറോ പേന..
നീ എനിക്കായ് എഴുതിത്തന്ന..
ആദ്യത്തെ കവിത...എല്ലാം..
ഇവിടെ സുഭദ്രം..
കഴിഞ്ഞ മഴയത്ത് നമ്മള്‍ ചൂടിയ-
-മഴവില്ലിന്റെ വര്‍ണമുള്ള കുട..
നമ്മുടെ ജാലകത്തിലൂടെ..
നാം കണ്ട അസ്തമയ സൂര്യനും
നിനക്കായ് പൂത്തുനില്‍ക്കുന്ന ചെമ്പകവും..
ഇന്നലെ നീ എന്റെ കവിളില്‍ തന്ന..
ചുംബനത്തിന്റെ ചൂടും,
സകലതും അങ്ങിനെതന്നെ..
നീ ഒഴികെ...

About Me

My photo
TeeTee's Product
Edappal Naduvattam Near Aswas Clinic
View my complete profile

Blog Archive

  • ►  2011 (4)
    • ►  March (4)
      • ►  Mar 06 (4)
  • ▼  2010 (17)
    • ►  December (1)
      • ►  Dec 10 (1)
    • ►  November (2)
      • ►  Nov 10 (1)
      • ►  Nov 08 (1)
    • ►  September (2)
      • ►  Sep 17 (2)
    • ▼  August (12)
      • ►  Aug 30 (1)
      • ►  Aug 19 (3)
      • ►  Aug 18 (2)
      • ►  Aug 16 (3)
      • ►  Aug 14 (2)
      • ▼  Aug 13 (1)
        • <!--more-->

എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം

സ്നേഹം


അനുരാഗ വിലോചനനായി

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി

പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..

പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു

അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി

പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..

പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം..‍

(അനുരാഗ)



കളിയും ചിരിയും നിറയും കനവില്‍ ഇളനീരോഴുകി കുളിരില്‍‍

തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍

കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ

ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....

കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?

മൗനം തീരില്ലേ ????

(അനുരാഗ)



പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ

മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ

നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ

രാവോ യാത്രപോയ് തനിയേ അകലേ ....

രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ

വീണ്ടും ചേരില്ലേ ????

(അനുരാഗ)



ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവരുണ്ടോ?

Watermark theme. Theme images by TayaCho. Powered by Blogger.