Sunday, March 6, 2011

ഇവിടെ പ്രണയത്തിന്‍റെ മധുരമുണ്ട്…..
വിരഹത്തിന്‍റെ നോവുമുണ്ട്‌….
സൌഹൃദത്തിന്‍റെ നനുത്ത സ്പര്‍ശമുണ്ട്….
ഒരിക്കല്‍ അപ്രതീക്ഷിതമായി നീ കടന്നു വന്നു…
എന്‍റെ ഏറ്റവും നല്ല സുഹൃത്തായി…
പിന്നെ അതു പോലെ
അപ്രതീക്ഷിതമായി തന്നെ നീ  പിരിഞ്ഞു പോയി
ഒരു കടലോളം കണ്ണീര്‍ എന്‍റെ കണ്ണില്‍
ഒരു ജന്മത്തിന്‍റെ മുഴുവന്‍ ദുഃഖം
എന്‍റെ ഹൃദയത്തില്‍  ബാക്കിയായി
ഒരു നിഴലായി നിന്‍റെ കൂടെയുണ്ടാകാന്‍
ഒരു കാറ്റായി നിന്നെ ആശ്വസിപ്പിക്കാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു….
എങ്കിലും
നിന്നില്‍ നിന്നും തിരികെ ഒരു സൌഹൃദം മാത്രമേ
ഞാന്‍ പ്രതീക്ഷിച്ചുള്ള്
എന്‍റെ പ്രണയം നിശബ്ധമായിരുന്നു
അതിനെ എന്‍റെ ഹൃദയത്തില്‍
എനിക്ക് തടവിലാക്കേണ്ടി വന്നു
എന്‍റെ പ്രണയത്തിനപ്പുറം
നിന്‍റെ സൌഹൃദം എനിക്ക് വിലപ്പെട്ടതായിരുന്നു
അതു നഷ്ട്ടപ്പെട്ടു പോകുവാന്‍
ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല
എങ്കിലും
നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നു
നീ മനസ്സിലാക്കാതെ പോയി
എന്‍റെ കണ്ണുകളില്‍ കൂടി
ഈ ലോകത്തെ കാണാന്‍ സാധിക്കുമെങ്കില്‍
എന്‍റെ ഹൃദയതാളം നിനക്ക് അറിയുവാന്‍ കഴിയുമെങ്കില്‍
നീ മനസ്സിലാക്കും
നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്
നീ എന്നില്‍ നിന്ന് എത്ര ദൂരേക്ക്‌ പോയാലും
ഒരിക്കലും തിരികെ കിട്ടില്ല എന്നറിയമെങ്കിലും
നിന്നെ ഞാന്‍ സ്നേഹിച്ചു  കൊണ്ടേ ഇരിക്കും
നിന്നെ സ്നേഹിച്ചത് പോലെ
വേറെ ആരെയും സ്നേഹിക്കാന്‍ കഴിയില്ല ഈ ജന്മം
പ്രിയപ്പെട്ട കൂട്ടുകാരീ
ഇനി എന്താണ്  പറയേണ്ടതെന്ന് എനിക്കറിയില്ല
നിനക്കെന്നോട് പിണക്കമാനെങ്കിലും
എനിക്ക്  നിന്നോട് പിണക്കമില്ല
എന്‍റെ ഹൃദയത്തില്‍ ഏറ്റവും നല്ല സുഹൃത്തായി
ഇന്നും നീ ഉണ്ട്
എന്നും അങ്ങനെ തന്നെ ഉണ്ടാകും
നിന്നെ സ്നേഹിക്കുനതിനു എനിക്ക് മാപ്പു തരിക
ഒരു പാട് സ്നേഹത്തോടെ കുട്ടൂസ്
പാതി വഴിയില്‍ കൊഴിഞ്ഞു പോയ എന്‍റെ സുഹൃത്തിനായി
ഞാന്‍ ഇതു സമര്‍പ്പിക്കുന്നു
നിനക്ക് വേണമെകില്‍ എന്റെ ഹൃദയത്തില്‍ ഉറങ്ങാം.. എന്നാല്‍ എന്റെ ഹൃദയമിടിപ്പ് നിന്നെ ശല്യപ്പെടുത്തുന്നു എങ്കില്‍ നിനക്ക് വേണ്ടി ഞാന്‍ അതും നിര്‍ത്താം

ഇന്നലെ രാത്രി എന്റെ സ്വപ്നത്തില്‍ നീ വരുമെന്ന്‍ പ്രതീക്ഷിച്ചു .. പക്ഷെ നിന്റെ ഓര്‍മ്മകള്‍ കാരണം ഞാന്‍ ഉറങ്ങാന്‍ മറന്നു പോയി. പിന്നെ ഉറക്കം വന്നപ്പോള്‍ നീ പാടിയ താരാട്ട് പാട്ടിന്റെ ശീലുകലാണ് ഓര്‍മവന്നത്. എന്റെ മനസിന്‌ മുറിവേറ്റാല്‍ കണ്ണുകള്‍ കണ്ണുനീര്‍ ഒഴുക്കും!പക്ഷെ, സ്നേഹത്തിനു മുറിവേറ്റാല്‍ ഹൃദയം കണ്ണുനീര്‍ ഒഴുക്കും. എല്ലാം നിനക്ക് വേണ്ടി നിന്റെ സ്നേഹത്തിനു വേണ്ടി....ഇനി ഞാന്‍ എന്ത് വേണം നിന്റെ സ്നേഹത്തിനു വേണ്ടി നിന്നെ എനിക്ക് സ്വന്ത മാക്കാന്‍ വേണ്ടി, നിന്റെ കളി കൊഞ്ചല്‍ കേള്‍ക്കാന്‍ വേണ്ടി, എന്റെ ഇക്കച്ചി എന്നാ വിളി കേള്‍ക്കാന്‍ വേണ്ടി,നിന്റെ കളി കൊഞ്ചല്‍ കേട്ടില്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും eniyum ethra naal kaththirikkanam നിന്നെ സ്വന്തമാക്കാന്‍ എന്റെ ഹൃദയം തന്നാല്‍ നിന്നെ എനിക്ക് സ്വന്തമാക്കാന്‍ പറ്റുമോ? എനിക്ക് നിന്നെ സ്വന്ത മാക്കാന്‍ kazhiyilla enkil ഇനി aarum vaaraatha loakathilekk ഞാന്‍ pokum.ennennekkumaayi......
ഒരാള്‍ തന്റെ കാമുകിയോട് ഒരിക്കല്‍ ചോദിച്ചു ..മനസ് ഹൃദയതിലാണോ   അതോ തലചോരിലാണോ ഇരിക്കുന്നത് എന്ന് .ഒരു നിമിഷം ആലോചിച്ച ശേഷം അവള്‍ പറഞ്ഞു ..മനസു ഹൃദയത്തില്‍ തുടങ്ങി തലച്ചോറില്‍ അവസാനിക്കുന്നു..
ഒരാള്‍ തന്റെ പെണ്‍ സുഹൃത്തിനോട്  ചോദിച്ചു  മനസു ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന്.. അവള്‍ പറഞ്ഞു ..ഇതിനു രണ്ടിനും ഇടയില്‍ എവിടെയോ ആണെന്ന്‍
  ഒരാള്‍ ഒരു അപരിചിതയോട് ചോദിച്ചു മനസു ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന്.. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു രണ്ടിടതുമല്ല മനസ്‌ നെഞ്ഞിനുള്ളിലെ ഒഴിഞ്ഞ ഒരിടത്തിലനെന്നു.
ഒരാള്‍ ഒരു കന്യസ്ത്രീയോടു ചോതിച്ചു മനസിന്റെ സ്ഥാനം ഹൃടയ്തിലാണോ അതോ തലചോരിലാണോ എന്ന്.അവള്‍ ഒരുപാടു നേരം ആലോചിച്ചതിശേഷം പതിയെ പറഞ്ഞു അത് ഞാനും തേടിക്കൊണ്ടിരിക്കുകയാണ്.


ഒരാള്‍ തന്റെ ഭാര്യയോട്‌ ചോദിച്ചു മനസിന്റെ സ്ഥാനം ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന് . അവള്‍ പറഞ്ഞു ഞാന്‍ മറന്നുപോയി എന്ന്..
ഒരാള്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയോട് ചോദിച്ചു ..മോളെ മനസിന്റെ സ്ഥാനം ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന്... അവള്‍ നെഞ്ചില്‍ കൈവച്ചുകൊണ്ട് പറഞ്ഞു ..മനസ് ഹൃദയതിലാണെന്ന്..
....നിങ്ങളുടെ മനസിനെ നിങ്ങള്‍ തേടിയിട്ടുണ്ടോ ...? 
ഒരുപാട് അകലെ ആയിരുന്നു ആ ഭംഗി ഉള്ള  വീട് എന്നും അതിന്റെ ഭംഗി ആസ്വദിക്കുവാന്‍ ഞാന്‍ അകലങ്ങളിലേയ്ക്കു നോക്കി നില്‍ക്കുമായിരുന്നു ....അത് പോല്‍ ഒരു കൊച്ചു വീടാണ് എന്റെയും സ്വപ്നം സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ കൊച്ചു കളിവീട് ..ആ ആഗ്രഹവും പേറി ഞാന്‍ ജീവിച്ചു ഇപ്പോള്‍ വയസു 75 കഴിഞ്ഞിരിക്കുന്നു  ഇപ്പോളും ഞാന്‍ ആ കൊച്ചു വീടിനെ നോക്കി അകലങ്ങളിലേയ്ക്കു നില്‍ക്കും ഇപ്പോള്‍ ആ വീട് വളരെ അകലെ ആണെന്ന് തോന്നും  പിന്നീടു എപ്പോളോ  മരണം എന്നാ മഹാ സത്യം എന്നെ കീഴടക്കി അപ്പോളും ആ കൊച്ചു വീടും സന്തോഷവും സ്നേഹവും ബന്ധങ്ങളും അകലെ ആയിരുന്നു അകലെ അങ്ങകലെ .........a