Friday, September 17, 2010

നമ്മുടെ സൗഹൃദവും നമ്മളും

ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്മഴയുടെ ആസ്വാദ്യത നല്കും.സൌഹൃദത്തിന്റെ തണല്മരങ്ങളില്ഇനിയുമൊട്ടേറെ ഇലകള്തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ………….കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ

നമ്മുടെ സൗഹൃദവും നമ്മളും ഓരോ മഴതുള്ളികള് പോലെയാണ്…….
എല്ലാ തുള്ളികളും ഒരുമിച്ചു പെയ്തു വീഴുമ്പോഴാണ് മഴയ്ക്ക് ഭംഗിയും കുളിര്മ്മയും ആസ്വാദ്യതയും ഉണ്ടാകുന്നത്………!! അതുപോലെ നമ്മളില് സുഖവും സന്തോഷവും സ്വപ്നവും പ്രണയവും ഉണ്ടാകുന്നത് എല്ലാം ഒരുമിക്കുമ്പോഴാണ് ……!!നമ്മുടെ സൗഹൃദം എപ്പോഴും……..
ഇടവപ്പാതിയുടെ സങ്കീര്ത്തനം പോലെ മധുരമായിരിക്കട്ടെ …..!!
വേനല്മഴപോലെ കുളിര്മ്മയുള്ളതായിരിക്കട്ടെ…!!
തുലാവര്ഷമഴ പോലെ ശക്തമായിരിക്കട്ടെ…….!!
ചാറ്റല് മഴപോലെ സുതാര്യമായിരിക്കട്ടെ…….!!
രാത്രിമഴയുടെ സംഗീതം പോലെ ഹൃദ്യമായിരിക്കട്ടെ…….!!
പുലരിമഴ പോലെ താളാത്മകമായിരിക്കട്ടെ……….
മഴതുള്ളി പോലെ നിര്മ്മലമായിരിക്കട്ടെ……..!!
ഇവിടെ മാറാല പിടിച്ചു കിടക്കുന്ന മനസ്സുകളില്
നമ്മുടെ സൗഹൃദത്തിന് മഴത്തുള്ളികള് വീണലിഞ്ഞു….
പുതിയ ചിന്തകളും ബന്ധങ്ങളും പൂത്തുലയട്ടെ …..!!
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ……..
നിങ്ങളുടെ സ്നേഹമഴ പെയ്തുകൊണ്ടെയിരിക്കട്ടെ………. !അങ്ങിനെ ഈ സൗഹൃദമഴയും തോരാതെ പെയ്യട്ടെ……..!!
ഇടവേളകളില്ലാതെ……. !!


No comments:

Post a Comment