Wednesday, November 10, 2010

എന്നുമെന്റെ ഓര്‍മകളില്‍ ഓടിവരും,
നൊമ്പരമാനുരാഗസുന്ദരം അതിരൂപ ഗോപുരം,
എന്‍ ജീവിതാമൃദം..... ഈ കലാലയം............
കൌമാരലോകവീചിയില്‍ ഞാന്‍ കടന്നനേരം,
കൈ കൊട്ടിയരികില്‍ വന്നുനിന്ന കേളീഭവനം,
ഈ കലാലയം..... എന്‍റെ ജീവിതാമൃദം.......
ഇവിടെയല്ലെഞാന്‍ പിച്ചവെച്ചതെന്‍
രധിരാഗ വീഥിയില്‍ സങ്കല്‍പ വീചിയില്‍........
എഴുതച്ചനും ചെറുശ്ശേരിയും പിന്നെ,
കുന്ജനെന്ന ത്രെയകവികള്‍ തീര്‍ത്തരാഗമില്‍
വിസ്മയിച്ചതും പിന്നെ പരിജയിച്ചതും
ഈ കലാലയം കലതീര്‍ത്തോരന്കണം............
അരികെവന്നു ചേര്‍ന്നുനിന്ന ഗുരുവധനമില്‍
കുസുമാകാന്തി കണ്ടു നിന്നോരാദിനങ്ങളില്‍.........
ആശയായ് ഉള്ളിലായ് ഏറെയായ്........
കിനാവിലെന്നും കണ്ടിരുന്നോരാപെണ്ണിനേ
കാണുവാനൊനനുരാഗ സുന്ദരം അതിരൂപഗോപുരം......
എന്‍ ജീവിതാമൃദം..............................................
ഈ കലാലയം..........................................

Monday, November 8, 2010

------------
തുറന്ന മനസ്സോടെ വ്യക്തമായ നിലപാടോടെ നിങ്ങളുമായി ആരെങ്കിലുംഅവരുടെ സമയം പങ്കിടുന്നുണ്ടെങ്കില്‍ അവരുടെ സൗഹൃദം പങ്കിടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യമാണ്. ഓരോ സൗഹൃദവും ഓരോ ഭാഗ്യ നക്ഷത്രങ്ങളാണ്, പത്തരമാറ്റ് തിളക്കമുള്ള ഭാഗ്യനക്ഷത്രം. വിലയുള്ളതാണ് സൗഹൃദം , എന്നാല്‍ അത് വിലമതിക്കാനാവാത്തതാണ്.!!!


hameed