ഇവിടെ പ്രണയത്തിന്‍റെ മധുരമുണ്ട്…..
വിരഹത്തിന്‍റെ നോവുമുണ്ട്….
സൌഹൃദത്തിന്‍റെ നനുത്ത സ്പര്‍ശമുണ്ട്….
ഒരിക്കല്‍ അപ്രതീക്ഷിതമായി നീ കടന്നു വന്നു…
എന്‍റെ ഏറ്റവും നല്ല സുഹൃത്തായി…
പിന്നെ അതു പോലെ
അപ്രതീക്ഷിതമായി തന്നെ നീ പിരിഞ്ഞു പോയി
ഒരു കടലോളം കണ്ണീര്‍ എന്‍റെ കണ്ണില്‍
ഒരു ജന്മത്തിന്‍റെ മുഴുവന്‍ ദുഃഖം
എന്‍റെ ഹൃദയത്തില്‍ ബാക്കിയായി
ഒരു നിഴലായി നിന്‍റെ കൂടെയുണ്ടാകാന്‍
ഒരു കാറ്റായി നിന്നെ ആശ്വസിപ്പിക്കാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു….
എങ്കിലും
നിന്നില്‍ നിന്നും തിരികെ ഒരു സൌഹൃദം മാത്രമേ
ഞാന്‍ പ്രതീക്ഷിച്ചുള്ള്
എന്‍റെ പ്രണയം നിശബ്ധമായിരുന്നു
അതിനെ എന്‍റെ ഹൃദയത്തില്‍
എനിക്ക് തടവിലാക്കേണ്ടി വന്നു
എന്‍റെ പ്രണയത്തിനപ്പുറം
നിന്‍റെ സൌഹൃദം എനിക്ക് വിലപ്പെട്ടതായിരുന്നു
അതു നഷ്ട്ടപ്പെട്ടു പോകുവാന്‍
ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല
എങ്കിലും
നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നു
നീ മനസ്സിലാക്കാതെ പോയി
എന്‍റെ കണ്ണുകളില്‍ കൂടി
ഈ ലോകത്തെ കാണാന്‍ സാധിക്കുമെങ്കില്‍
എന്‍റെ ഹൃദയതാളം നിനക്ക് അറിയുവാന്‍ കഴിയുമെങ്കില്‍
നീ മനസ്സിലാക്കും
നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്
നീ എന്നില്‍ നിന്ന് എത്ര ദൂരേക്ക് പോയാലും
ഒരിക്കലും തിരികെ കിട്ടില്ല എന്നറിയമെങ്കിലും
നിന്നെ ഞാന്‍ സ്നേഹിച്ചു കൊണ്ടേ ഇരിക്കും
നിന്നെ സ്നേഹിച്ചത് പോലെ
വേറെ ആരെയും സ്നേഹിക്കാന്‍ കഴിയില്ല ഈ ജന്മം
പ്രിയപ്പെട്ട കൂട്ടുകാരീ
ഇനി എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല
നിനക്കെന്നോട് പിണക്കമാനെങ്കിലും
എനിക്ക് നിന്നോട് പിണക്കമില്ല
എന്‍റെ ഹൃദയത്തില്‍ ഏറ്റവും നല്ല സുഹൃത്തായി
ഇന്നും നീ ഉണ്ട്
എന്നും അങ്ങനെ തന്നെ ഉണ്ടാകും
നിന്നെ സ്നേഹിക്കുനതിനു എനിക്ക് മാപ്പു തരിക
ഒരു പാട് സ്നേഹത്തോടെ കുട്ടൂസ്
പാതി വഴിയില്‍ കൊഴിഞ്ഞു പോയ എന്‍റെ സുഹൃത്തിനായി
ഞാന്‍ ഇതു സമര്‍പ്പിക്കുന്നു 