പ്രിയ കൂട്ടുകാരെ,
ജീവതം ഒരിക്കല് മാത്രം.
നാളെ നമ്മള് കാണുമോ എന്നറിയില്ല.
ഈ ജീവിതയാത്രയില്... സ്വപ്നങ്ങളുടെയും,
മോഹങ്ങളുടെയും സുന്ദര സ്വപ്നവുമായി,
ദൂരമോ കാലമോ നോക്കാതെ നമുക്ക് യാത്ര തുടരാം.
വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്ക്കെയ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുലകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
വീണു കിട്ടുന്ന ചില അപൂര്വ നിമിഷങ്ങള്......
ഒര്ര്മ്മയില് സൂക്ഷിച്ചു വെയ്ക്കുവാന്..
സഹായിച്ച ഏറെ നല്ല അനുഭവങ്ങള്.....
ഒത്തിരി സ്നേഹിച്ച നല്ല സ്നേഹിതര്.....,
അറിഞ്ഞും അറിയാതെയും വേധനിപ്പിച്ചവര്.........
എല്ലാവര്ക്കും നന്മകള് നേരുന്നു......
ഒരായിരം നന്ദി.
കഴിഞ്ഞു പോയ ശിശിരത്തിന്റെ ഓര്മനയായി
ഒത്തിരി സ്നേഹത്തോടെ......സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് ഹമീദ് .
No comments:
Post a Comment