Wednesday, August 18, 2010

രാത്രിമഴ

രാത്രിമഴ, നിറഞ്ഞ്‌ പെയ്യാന്‍ തുടങ്ങുന്നു.



ഇരുളിന്റെ കൈക്കുമ്പിളില്‍ മുഖമൊളിപ്പിച്ച രാവിനെ പ്രണയിക്കുന്നുവോ നീ?


പ്രണയം കടം കൊട്ടാവള്‍ കണ്ണുനീരിന്റെ പെരുമഴയെ കൂട്ട്‌ തന്നിട്ടും,


പുലര്‍കാലമാകവേ മിഴികളില്‍ നോക്കാതെ മറഞ്ഞകന്നിട്ടും..


എന്നിട്ടും നിന്നിലെ കുളിരെല്ലാം ചൊരിഞ്ഞിട്ടുവല്ലോ...


തിരികെ ചോദിയ്ക്കാനാകാഞ്ഞതെല്ലാം മിഴിനീരില്‍ മുക്കിയൊഴുക്കിയെന്നോ..?


ഇരുളിന്റെ പുറം കച്ചയിലും നീ....


നഷ്ട ദുഖങ്ങളുടെ തെളിനീരൊഴിക്കിലും, നിശബ്ദമായി രാവിനെ പ്രണയിച്ച ഞാന്‍...


രാവറിയുന്നില്ല... രാമഴയുടെ തേങ്ങല്‍.


നീയെന്നെ പ്രണയിക്കുവോളം, എന്നില്‍ നനയുവോളം... ഞാന്‍ പെയ്തുകൊണ്ടേയിരിക്കും.*

No comments:

Post a Comment