പ്രണയം ഒരു മഴയാണ്
അകലെ പെയ്യുമ്പോള്‍ കൊതിക്കും ...
അരികില്‍ പെയ്യുമ്പോള്‍ കുളിരും ...
മെല്ലെ പെയ്യുമ്പോള്‍ അനുഭുതിയാകും ...
നനഞ്ഞ് കുതിര്‍ന്നാല്‍ വെറുപ്പാകും ...
അപ്പോള്‍ അറിയാതെ പറഞ്ഞു പോകും ...
ഈ മഴ ഒന്ന് മാറിയെങ്കില്‍ ....
ഹമീട്നടുവട്ടം
പ്രണയം ജീവിതത്തിലെ വസന്തമാണ് ... ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ അപൂര്‍വ്വം .... ഹൃദയത്തിനുള്ളില്‍ ഒളിപ്പിച്ച പ്രണയമെന്ന സുഗന്ധം നാമറിയാതെ നമ്മില്‍ നിറയുന്നു..... ഒരിക്കലും അവസാനിക്കാത്ത പ്രണയം ലോകത്തിന്റെ ഹൃദയമിടിപ്പാണ് ..... എല്ലാവരേയും ക്ഷണിക്കുന്നു... ഹൃദയപൂര്‍വ്വം.....
Monday, August 30, 2010
Thursday, August 19, 2010
ഒരു നക്ഷത്രം
എല്ലാം ഇട്ടെറിഞ്ഞ് ഒരു ദിവസം പോകും ഞാന്.. എവിടെക്കെന്നറിയാതെ .... എന്തിനെന്നറിയാതെ .... ആരേയും കൂടെ കൂട്ടാതെ ..... ഒരു ദൂരയാത്രയ്ക്ക് പോകും ഞാന് ... എന്നിട്ട് വിശാലമായ ആ ആകാശത്തില് ഒരു ചെറു നക്ഷത്രമായി പുനര് ജനിക്കും ... എന്നിട്ടെല്ലാ ദിവസവും എന്റ്റെ പ്രീയപ്പെട്ടവരെ ഞാന് നോക്കി നില്ക്കും അങ്ങു ദൂരെ നിന്ന് .... അവര് പോലും അറിയാതെ ..... എപ്പോഴെങ്കിലും ആ ആകാശത്തിന്റ്റെ അനന്ത നീലിമയില് ഒരു നക്ഷത്രം നിന്നെ ഉറ്റു നോക്കുന്നുവെന്ന് നിനക്കു തോന്നിയാല് നീ മനസ്സിലാക്കുക അത് ഈ ഞാന് തന്നെയാണെന്ന് ....... പക്ഷേ അന്നു നീ ദു:ഖിക്കരുത്..കാരണം നിന്നെ സ്വാന്തനിപ്പിക്കുവാന് അന്നെനിക്ക് കഴിയാതെ വന്നേക്കാം ...... കാരണം ഞാന് വെറുമൊരു നക്ഷത്രമല്ലേ???? അന്ന് ആരെങ്കിലും എന്നെ മനസ്സിലാക്കിയാല് അതിനേക്കാള് നല്ല ദിവസം മറ്റൊന്നുണ്ടാകുമോ?
ഹമീദ്
ഈ ലോകത്തില്‍ ഞാനില്ല
ഈ ലോകത്തെ നൂറു പേരില്‍ നൂറു പേരും നിന്നെ സ്നേഹികുന്നുവെങ്കില്‍
അതില്‍ ഒരാള്‍ ഞാനായിരികും
100 പേരില്‍ o99 പേരും നിന്നെ വെറുക്കുന്നു വെങ്കില്‍
നിന്നെ സ്നേഹികുന ഒരേ ഒരാള്‍ ഞാനായിരികും
നൂറു പേരില്‍ നൂറു പേരും
നിന്നെ വെറുക്കുന്നു വെങ്കില്‍
നീ ........................അറിഞ്ഞോ ഈ ലോകത്തില്‍ ഞാനില്ല എന്ന് ;;;;;
ഹമീദ്നടുവട്ടം

സ്കൂള്‍
ണിം.. ണിം.. ണിം.... ചുമരിലെ ക്ലോക്കില്‍ നിന്നും മണിനാദം മുഴങ്ങി കേള്‍ക്കുന്നുണ്ട്. ഒപ്പം കേള്‍ക്കാന്‍ ഏറ്റവും ദേഷ്യം തോന്നുന്ന ഒരു വാചകവും..“ടാ.. മതി ഉറങ്ങിയത് എഴുന്നേല്‍ക്ക്..” മനസ്സില്‍ സൂര്യനെ തെറി വിളിച്ച്, എന്റെഡിറ്റക്റ്റീവ് സസ്പെന്‍സ് ത്രില്ലര്‍ സ്വപ്നത്തിനു ഭംഗം വരുത്തിയ ഉമ്മയെ ശപിച്ച് കണ്ണു തുറന്നപ്പോള്‍ കണ്ട കണി... ഹൊ.. ഞാന്‍ ചെറുതായി ഒന്നു ഞെട്ടി. അലമാരയുടെ മുകളില്‍ തലയും വെളിയിലേക്കിട്ട് എന്നെ നോക്കി ചിരിക്കുന്ന ഒരു ചൂരല്‍. കുറെ നാളായി ഈ പണ്ടാരം ഈ സ്ഥാനത്ത് ഇല്ലായിരുന്നു. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഗുട്ടന്‍സ് ആലോചിച്ച് എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇന്ന് സ്കൂള്‍ തുറക്കുന്നു. എല്‍ പി സ്കൂളിലെ സീനിയേഴ്സ് എന്ന പോസ്റ്റില്‍ നിന്നും കുറച്ചു കൂടെ ലോ ലെവര്‍ ആയ, യു പി സ്കൂളിലെ ജൂനിയേഴ്സ് എന്ന പോസ്റ്റിലേക്ക് ഒരു പ്രൊമോഷന്‍. സ്കൂളും ടീച്ചറുമാരും എല്ലാം പുതിയത് ആണെങ്കിലും എവിടെ പോയാലും എന്നെയും കൊണ്ടേ പോവൂ എന്നു ദൃഡപ്രതിജ്ഞ എടുത്ത കുറെ കൂതറ കൂട്ടുകാര്‍ അന്നും എനിക്ക് കൂട്ടായി ഉണ്ടായിരുന്നു.
അങ്ങനെ കെട്ടും ബാണ്ഡവും ഒക്കെ എടുത്ത് ഞാന്‍ യാത്ര പോവാന്‍ റെഡി ആയി. വേറെ എന്തൊക്കെ മറന്നാലും ഒരിക്കലും മറക്കാതെ ചെയ്തു പോന്നിരുന്ന ഭക്ഷണം കഴിപ്പിന്റെ ഇടയില്‍ നമ്മുടെ കൂതറകള്‍ എല്ലാം കൂടെ വീടിന്റെ പടിക്കല്‍ വന്ന് ബഹളം തുടങ്ങി. ആകാശം ഇടിഞ്ഞു വീണാലും ഇത് തീരാതെ ഞാന്‍ വരില്ല എന്നും പറഞ്ഞ് ഞാന്‍എന്റെ പണി തുടര്‍ന്നു. പാത്രം കാലി ആയപ്പോള്‍ ചാടി എഴുന്നേറ്റ് സ്കൂളിലേക്ക് ഓടാന്‍ തുടങ്ങി. ദാണ്ടെ പുറകിന്ന് ഒരു വിളീ.. “കൈ കഴികിയിട്ട് പോടാ..” എന്നാല്‍ പിന്നെ അതായിട്ട് കുറക്കണ്ട എന്ന് വെച്ച് കൈ കഴുകി യാത്രയായി.
സ്കൂളിലോട്ട് എത്തിയതും, പത്താം ക്ലാസ് വരെ ഉള്ള സ്കൂള്‍ ആയതുകൊണ്ട് കണ്ണിനു ഒരു കുളിര്‍മ്മ ഉള്ള കാഴ്ചകള്‍ ആയിരുന്നു ചുറ്റിലും. സ്കൂളിലെ ഏറ്റവും ചെറിയ കുട്ടികള്‍ ആണെന്ന പരിഗണനയില്‍ ഞങ്ങള്‍ സീനിയേഴ്സ് ചേച്ചിമാരുടെ ഇടയില്‍ കിടന്ന് അര്‍മ്മാദിക്കുന്നത് സീനിയേഴ്സ് ചേട്ടന്മാന്‍ അസൂയയോടെയും ദേഷ്യത്തോടെയും നോക്കുന്നത് കാണാം. ആ സമയത്ത് അതാ വരുന്നു നമ്മുടെ കഥാനായിക അമ്മു. ഒന്നാം ക്ലാസു മുതലേ സ്വന്തം ക്ലാസില്‍ ഉണ്ടായിരുന്നിട്ടും ആ പുതിയ യൂണീഫോമില്‍ അമ്മുക്കുട്ടി കാണാന്‍ ഒരു കൊച്ചു സുന്ദരി അയിരുന്നു. അവളെ കണ്ടതും ഞാന്‍ അല്പം സമയം പരിസരത്ത് സം വിക്കുന്നത് എല്ലാം മറന്ന് അങ്ങനെ നിന്നു. പണ്ടു മുതലേ എന്നെയും അമ്മുവിനെയും ചേര്‍ത്ത് സ്കൂളില്‍ കുറച്ച് ഗോസിപ്പുകള്‍ എല്ലാം പരന്നിരുന്നു. അതെല്ലാം കേട്ട് കുറച്ച് ദേഷ്യം അഭിനയിച്ച് ഞാന്‍ ആസ്വദിച്ചിരുന്നു. അന്നത്തെ ആദ്യത്തെ രണ്ട് പിരിഡും അമ്മുവിനെ സ്വപ്നം കണ്ട് അവസാനിപ്പിച്ചു.. ഇതിന്റെ ഇടയില്‍ നാലാം ക്ലാസില്‍ പഠിപ്പിച്ച ഇംഗ്ലീഷ് ഓര്‍മ്മിച്ച് ഒരു കടലാസില്‍ കുത്തികുറിച്ചു “ I LOVE YOU AMMU" ( അതിനെ എന്തോ ലവ് ലെറ്റര്‍ എന്നൊക്കെയാ പറയണത് എന്നു തോന്നുന്നു.)
അങ്ങനെ രണ്ടാം പിരീഡിന്റെ അവസാനം മണിയടിച്ചപ്പോള്‍ ‘ലൌ ലെറ്റര്‍’ പുസ്തകത്തിന്റെ ഇടയിലേക്ക് തിരുകി വെച്ച് ഞാന്‍ ഒന്നു പുറത്തിറങ്ങി. ഈ സമയത്ത് എന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന കാലമാടന്‍ ആ പേപ്പര്‍ എടുത്ത് കൃത്യമായി അവളുടെ കയ്യിള്‍ തന്നെ കൊടുത്തു ഞാന്‍ തന്നതാണെന്നും പറഞ്ഞു. അവളാണെങ്കില്‍ അത് ഒരു പോറല്‍ പോലും ഏല്പിക്കാതെ ടീച്ചറുടെ കയ്യില്‍ ഏല്പിച്ചു. ഇതൊന്നും അറിയാതെ ഞാന്‍ ക്ലാസില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നെ നോക്കി ഒരു ആക്കിയ ചിരി... എനിക്ക് ഒന്നും മനസ്സിലായില്ല.. കുറച്ച് കഴിഞ്ഞപ്പോള്‍ എന്നെ അന്വേഷിച്ച് ഓഫീസില്‍ നിന്നും ആളെത്തി.. ഞാന്‍ കൂടെ ചെന്നപ്പോള്‍ എന്റെ ആ “ലൌ ലെറ്ററും“ കയ്യില്‍ പിടിച്ച് ടീച്ചറും കൂടെ തന്നെ അമ്മുവും. അപ്പൊ തന്നെ ടീച്ചര്‍ ചൂരല്‍ എടുത്ത് രണ്ടെണ്ണം തന്നു.അതും പ്രഷ്ടത്തില്‍.. അടിയുടെ വേദനയെക്കാളും അമ്മുവിന്റെ മുന്നില്‍ വെച്ച് അടി കിട്ടിയപ്പോള്‍ ഉണ്ടായ നാണക്കേടായിരുന്നുഎന്നെ വിഷമിപ്പിച്ചത്.
അതിനു ശേഷം എത്രയെത്ര അമ്മുമാര്‍ എത്രയെത്ര ലെറ്ററുകള്‍ കടന്നുപോയി... പക്ഷെ ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു അമ്മുവും എന്റെ ആദ്യപ്രണയവും......
(അമ്മു എന്നത് കഥാനായികയുടെ ശരിയായ പേരല്ല.. ഇനി അതിന്റെ പേരില്‍ അടികൊള്ളാന്‍ വയ്യാത്തതു കൊണ്ടു മാറ്റുന്നതാ... ആരും ഒന്നും വിചാരിക്കരുത്)

Wednesday, August 18, 2010
രാത്രിമഴ
രാത്രിമഴ, നിറഞ്ഞ് പെയ്യാന്‍ തുടങ്ങുന്നു.
ഇരുളിന്റെ കൈക്കുമ്പിളില്‍ മുഖമൊളിപ്പിച്ച രാവിനെ പ്രണയിക്കുന്നുവോ നീ?
പ്രണയം കടം കൊട്ടാവള്‍ കണ്ണുനീരിന്റെ പെരുമഴയെ കൂട്ട് തന്നിട്ടും,
പുലര്‍കാലമാകവേ മിഴികളില്‍ നോക്കാതെ മറഞ്ഞകന്നിട്ടും..
എന്നിട്ടും നിന്നിലെ കുളിരെല്ലാം ചൊരിഞ്ഞിട്ടുവല്ലോ...
തിരികെ ചോദിയ്ക്കാനാകാഞ്ഞതെല്ലാം മിഴിനീരില്‍ മുക്കിയൊഴുക്കിയെന്നോ..?
ഇരുളിന്റെ പുറം കച്ചയിലും നീ....
നഷ്ട ദുഖങ്ങളുടെ തെളിനീരൊഴിക്കിലും, നിശബ്ദമായി രാവിനെ പ്രണയിച്ച ഞാന്‍...
രാവറിയുന്നില്ല... രാമഴയുടെ തേങ്ങല്‍.
നീയെന്നെ പ്രണയിക്കുവോളം, എന്നില്‍ നനയുവോളം... ഞാന്‍ പെയ്തുകൊണ്ടേയിരിക്കും.*

പ്രിയ കൂട്ടുകാരെ,
ജീവതം ഒരിക്കല് മാത്രം.
നാളെ നമ്മള് കാണുമോ എന്നറിയില്ല.
ഈ ജീവിതയാത്രയില്... സ്വപ്നങ്ങളുടെയും,
മോഹങ്ങളുടെയും സുന്ദര സ്വപ്നവുമായി,
ദൂരമോ കാലമോ നോക്കാതെ നമുക്ക് യാത്ര തുടരാം.
വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്ക്കെയ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുലകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
വീണു കിട്ടുന്ന ചില അപൂര്വ നിമിഷങ്ങള്......
ഒര്ര്മ്മയില് സൂക്ഷിച്ചു വെയ്ക്കുവാന്..
സഹായിച്ച ഏറെ നല്ല അനുഭവങ്ങള്.....
ഒത്തിരി സ്നേഹിച്ച നല്ല സ്നേഹിതര്.....,
അറിഞ്ഞും അറിയാതെയും വേധനിപ്പിച്ചവര്.........
എല്ലാവര്ക്കും നന്മകള് നേരുന്നു......
ഒരായിരം നന്ദി.
കഴിഞ്ഞു പോയ ശിശിരത്തിന്റെ ഓര്മനയായി
ഒത്തിരി സ്നേഹത്തോടെ......സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് ഹമീദ് .

Monday, August 16, 2010
പെണ്‍ സുഹൃത്തുക്കളെ നേടാം - മൊബൈല്‍ ഫോണ്‍ വഴി
മനുഷ്യരുടെ ദുര്‍ബല വികാരങ്ങളെ ചൂഷണംചെയ്‌ത് മൊബൈല്‍ കമ്പനി കോടികളുടെ കൊള്ള നടത്തുന്നു. ഇന്ത്യയിലെ പ്രശസ്‌തമായ ഒരു മൊബൈല്‍ കമ്പനിയാണ് പെണ്‍സുഹൃത്തുക്കളെ നേടാം എന്ന വാഗ്‌ദാനത്തിലൂടെ പതിനായിരങ്ങളെ വിഡ്‌ഢികളാക്കി കോടികള്‍ കൊയ്യുന്നത്. പ്രസ്‌തുത കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്ക് കസ്റ്റമര്‍ കെയറില്‍ നിന്ന് പെണ്‍സുഹൃത്തുക്കളെ നേടാം എന്ന മേസേജ് വരികയും താല്‍പ്പര്യമുള്ളവര്‍ നമ്പര്‍ `5' പ്രസ് ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് പതിവ്. പ്രസ് ചെയ്‌ത് കഴിഞ്ഞാല്‍ നിരവധി 11 അക്ക നമ്പര്‍ വരികയും (ഉദാ: + 55121 844061) അതിലേക്ക് വിളിച്ചാല്‍ മറുഭാഗത്ത് നിന്ന് പെണ്‍ ശബ്‌ദം കേള്‍ക്കുകയും ചെയ്യും. ആദ്യം വിളിക്കുന്ന ആളെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ആരാഞ്ഞശേഷം സ്വയം പരിചയപ്പെടുത്തും. ആകര്‍ഷകമായ പേരുകളും സംഭാഷണ ശൈലിയും ആരിലും മതിപ്പുളവാക്കും.
മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും, വിദേശത്തുള്ളവരാണെന്നുമൊക്കെ പരിചയപ്പെടുത്തി തുടങ്ങുന്ന സംഭാഷണം ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. വിദ്യാര്‍ത്ഥിനിയെന്നും ഉദ്യോഗസ്ഥയെന്നുമൊക്കെ പറഞ്ഞാണ് പരിചയപ്പെടുന്നത്. തരുണീ മണികളുടെ കിളിക്കൊഞ്ചലില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പു രോഗികള്‍ ഫോണിലെ കാശുപോകുന്നത് അറിയാറെയില്ല.
എന്നാല്‍ ഇതിനു പുറകിലെ ചതി തിരിച്ചറിയുന്നവര്‍ വിരളമാണ്. ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും സ്‌ത്രീകളുമാണ് പെണ്‍സുഹൃത്തുക്കളായി മാറിമാറി സംസാരിക്കുന്നത്. ഇതിനായി കമ്പനിയുടെ ഒരു ഫ്രാന്‍ഞ്ചൈസി രഹസ്യമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോള്‍സെന്ററിലേക്കെന്നു പറഞ്ഞ് പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നു. 7000 രൂപയാണ് ശമ്പളമായി നിശ്ചയിക്കുന്നത്. തുടര്‍ന്ന് ട്രെയിനിംഗ് കൊടുക്കുന്നു. ആള്‍ക്കാരുടെ സ്വഭാവ സവിശേഷതകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് സംസാരിക്കാനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. ഈ സമയത്ത് മാത്രമാണ് തങ്ങളുടെ ജോലിയുടെ സ്വഭാവം പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്. കോളിന് മിനിറ്റിന് രണ്ട് രൂപയാണ് നിരക്ക്. ഇതില്‍ 1 രൂപ കമ്പനിക്കും 50 പൈസ ഫ്രാന്‍ഞ്ചൈസിക്കും, 50 പൈസ പെണ്‍കുട്ടിക്കും നല്‍കും. ഫോണ്‍ സംഭാഷണം എത്രത്തോളം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കുമോ അത്രത്തോളം തുക ഇവര്‍ക്ക് കൂടുതലായി ലഭിക്കും. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‌പിറ്റല്‍ ജംഗ്‌ഷനടുത്തുള്ള ആറു നില കെട്ടിടത്തിലാണ് ഇതിന്റെ ഫ്രാന്‍ഞ്ചൈസി പ്രവര്‍ത്തിക്കുന്നത്. 25 നും 30 ഇടയില്‍ സ്‌ത്രീകള്‍ ഇവിടെ വ്യത്യസ്‌ത പേരുകളില്‍ ജോലി ചെയ്യുന്നു.
സാധാരണ നിലയില്‍ രാത്രി കോള്‍ അറ്റന്‍ഡ് ചെയ്യില്ലെങ്കിലും ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍, കര്‍ശന നിയന്ത്രണമില്ലാത്ത വീട്ടിലെ പെണ്‍കുട്ടികള്‍, നിര്‍ധന വീട്ടിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് രാത്രിയിലും കോള്‍ അറ്റന്റ് ചെയ്യാനുള്ള അനുമതിയുണ്ട്. ഓവര്‍ ഡ്യൂട്ടി അലവന്‍സ് വേറെയുണ്ട്. ശരാശരി ഒരു ദിവസം ഒരു പെണ്‍കുട്ടി ആറ് മണിക്കൂറെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കണം. 8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തങ്ങളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി വെക്കും എന്ന ഉറപ്പിന്മേലാണ് പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നത്. കമ്പനി ഇവര്‍ക്ക് വ്യാജ ഐ.ഡികളും പേരുമാണ് നല്‍കിയിരിക്കുന്നത്. ശ്രദ്ധ, കാര്‍ത്തിക, ശില്‍പ്പ, ഹെല്‍ന, മായ തുടങ്ങിയ പേരുകളാണ് വ്യാജമായി ഇവര്‍ ഉപയോഗിക്കുന്നത്. കമ്പനി നല്‍കിയിരിക്കുന്ന ഈ പേരുകള്‍ മാത്രമേ ഫോണ്‍ ചെയ്യുന്ന സമയത്ത് ഉപയോഗിക്കാന്‍ പാടുള്ളു. ഓരോരുത്തര്‍ക്കും ഓരോ ചാറ്റ് ഐ.ഡി നമ്പറുകള്‍ ഉണ്ട്. ഇതിലേക്കാണ് കസ്റ്റമര്‍ ഫോണ്‍ വിളിക്കുന്നത്. കസ്റ്റമറുടെ ഫോണ്‍ നമ്പറും സംഭാഷണങ്ങളും റിക്കാര്‍ഡ് ചെയ്യാറുണ്ട്. ഇങ്ങനെ ചാറ്റ് ഐഡിയില്‍ സംസാരിച്ച് ചിലര്‍ പ്രണയത്തിലാവുകയും പരസ്‌പരം യഥാര്‍ത്ഥ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഒളിച്ചോട്ടം അടക്കം നടന്ന സംഭവങ്ങളുമുണ്ട്. ഇങ്ങനെയുള്ള സൂചനകള്‍ വല്ലതും കമ്പനിക്ക് കിട്ടിയാല്‍ ഇവരെ എത്രയും പെട്ടെന്ന് പിരിച്ച് വിടുകയാണ് പതിവ്. കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ബ്ലാക്ക് മെയിലിംങ്ങും ചെയ്യും. എന്നാല്‍ ഇങ്ങനെ പുറത്താകുന്ന പെണ്‍കുട്ടികള്‍ കമ്പനിയുടെ കാര്യങ്ങള്‍ വെളിയില്‍ പറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അടുത്തകാലത്ത് ആലപ്പൂഴയിലെ മൂന്ന് പെണ്‍കുട്ടികളെ ഒരുമിച്ച് കമ്പനിയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. ഇവര്‍ ചാറ്റ് ഐഡിയില്‍ വിളിക്കുന്ന പുരുഷന്മാര്‍ക്ക് പേഴ്‌സണല്‍ നമ്പര്‍ കൈമാറുകയും ഇവരുമൊരുമിച്ച് മറൈന്‍ ഡ്രൈവില്‍ കറങ്ങുകയും ചെയ്‌തുവത്രെ.
ഇതാണ് പുറത്താക്കാനുള്ള കാരണം. വ്യക്തിയുടെ വിശദവിവരങ്ങള്‍ അറിഞ്ഞ് ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്‌ത് സാമ്പത്തികമായി വഞ്ചന നടത്തുന്നതും കുറവല്ല. മധ്യവയസ്‌ക്കര്‍, കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഐ.ടി. പ്രൊഫഷണലുകള്‍ എന്നിവരാണ് ഊ ചതിയില്‍ കൂടുതലായി വീഴുന്നത്. പൂവാലന്മാരും ഞരമ്പ് രോഗികളും ഇവരുടെ പ്രധാന ഇരകളാണ്. ആണുങ്ങളെ കുരങ്ങ് കളിപ്പിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളും ടൈംപാസിന് വരുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്‍ ഭംഗീയായി സംസാരിക്കുകയും എത്ര ഉന്നതനെയും വലയില്‍ വീഴ്‌ത്താനും കഴിവുള്ളവര്‍ ഇവരിലുണ്ട്. ചതിയും വഞ്ചനയും നടത്തി കോടികള്‍ സമ്പാദിക്കുന്ന ഈ മൊബൈല്‍ കമ്പനിയുടെ ഗൂഢ തന്ത്രം വെളിച്ചത്തു വന്നില്ലെങ്കില്‍ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുക വലിയൊരു വിഭാഗം ജനങ്ങളാണ്.

ആത്മ നൊമ്പരങ്ങള്‍...
അരുതാത്തതാണെങ്കിലുമൊന്നു ചോദിച്ചോട്ടേ സഖീ
നിന്നെയൊഴിവാക്കി ഞാന്‍ മറ്റൊരുവളോടു സംസാരിച്ചു തുടങ്ങിയപ്പോഴുള്ള
നിന്റെ അസഹിഷ്ണുതയാര്‍ന്ന നോട്ടവും....
പിന്നീടു മിണ്ടിത്തുടങ്ങിയപ്പൊഴുണ്ടായ മറയ്ക്കാന്‍ കഴിയാതിരുന്ന പരിഭ്രമവും
പിന്നീടെപ്പോഴോ അലിഞ്ഞില്ലാതായ വാക്കുകളിലെ ഔപചാരികതയും
ഒരിക്കലും പിരിയരുതെന്നാഗ്രഹിച്ചോരോ
നിമിഷവുമാസ്വദിച്ചൊരാ കലാലയ ജീവിതവും
ഇപ്പോഴുമോര്‍മയിലോടിയെത്താറുണ്ടോ ?...
ഇന്നത്തെ തിരക്കിനിടയിലൊരു പക്ഷേ
നീ എല്ലാം മറന്നിട്ടുണ്ടാകാം സഖീ
എങ്കിലുമൊന്നു പറഞ്ഞൊട്ടെ ഞാന്‍
പങ്കു വച്ചൊരാ സ്വപ്നങ്ങളും...
പൊലിഞ്ഞു പോയൊരാ സുന്ദര നിമിഷങ്ങളും
നീയെന്റെ ചുണ്ടിലര്‍പ്പിച്ച പിറന

മുഴങ്ങുന്നു കുഞ്ഞേ നിന്‍ രോദനമെന്‍ കാതില്‍
എന്നുമെപ്പോഴുമേതു നിമിഷവും
തോന്നുന്നു പലപ്പോഴുമെന്‍
കൈകളില്‍ നിന്‍ ചോര മണക്കുന്നുവോ?
അറിഞ്ഞിരുന്നില്ല ഞാനൊന്നുമേ
അറിഞ്ഞതൊക്കെയുംനിന്‍ മരണശേഷം
ഒന്നും മറയ്ക്കത്തവളായിരുന്നവള്‍
നിന്നെപ്പേറിയൊരാ മാതൃത്വം...
എങ്കിലുമിതവളെന്നോടെന്തിനു മറച്ചു വച്ചൂ
ഇന്നുമെനിക്കറിയില്ലെന്നതാണു സത്യം....
അവളുടെയുള്ളില്‍ നിന്‍ ജീവന്‍ കുരുന്നിട്ടതും..
തുടിച്ചു തുടങ്ങും മുന്നേ നിന്‍
ഹൃദയത്തെ നിശബ്ദമാക്കിയതും
പിന്നീടെന്തിനവള്‍ പറഞ്ഞെന്നോടെ-
നിക്കറിയില്ലൊക്കെയും സത്യമോ?
ഒക്കെയും കളവായിരുന്നെങ്കില്‍...
എന്നോ കണ്ടു മറക്കാന്‍ കഴിഞ്ഞൊരു
ദുസ്വപ്നമായിരുന്നെങ്കില്â8

Saturday, August 14, 2010
Friday, August 13, 2010
Subscribe to:
Comments (Atom)